This blog is dedicated to all who wish to see a responsible driving culture on our public roads. Source of data is https://keralapolice.gov.in/public-information/crime-statistics/road-accident and https://en.wikipedia.org/wiki/Main_Page
റോഡപകടങ്ങളിൽ ഒഴിവാക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരികയാണെന്നുള്ളതാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടെന്നുതോന്നുന്നില്ല.
എങ്കിലും റോഡപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളെക്കറിച്ചുള്ള അറിവ് ഒരാളെയെങ്കിലും കൂടുതൽ ശ്രദ്ധാലുവാകാൻ സഹായിച്ചാൽ ഞങ്ങൾ ചാരിതാർഥ്യരായി.
അപകടമരണങ്ങളുടെ കാര്യത്തിൽ 2009,2014, 2017 എന്നീ വർഷങ്ങളിൽ ഉണ്ടായ ചെറിയ കുറവ് മാറ്റി നിറുത്തിയാൽ ഓരോ വർഷവും റോഡ് അപകടങ്ങളും അതുമൂലം മരണപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നതായി നമുക്ക് കാണാം. (Fig -1 ).
അതേപോലെതന്നെ, നാഷണൽ/സ്റ്റേറ്റ് ഹൈവേകൾ ഒ ഴികെയുള്ളറോഡുകളാണ് അപകടങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് (Fig -1 ) എന്നും താഴെ തന്നിരിക്കുന്ന ഗ്രാഫിൽ വ്യക്തമാകുന്നു.
Fig -1: Graph shows number of people died,grievously injured, fatal and Grievous accident cases numbers
എന്നാൽ ഓരോ തരത്തിൽപ്പെടുന്ന റോഡുകളുടെയും ആകെ ദൂരം പരിശോധിക്കാതെ അപകടസാധ്യതയുടെ ശരിയായ ഒരു ചിത്രം നമുക്ക് ലഭിക്കില്ല.
2018 ലെ ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിലെ സഞ്ചാരയോഗ്യമായ റോഡുകളിൽ 0.81% നാഷണൽ ഹൈവേകളും 1.98% സ്റ്റേറ്റ് ഹൈവേകളും 97.2%മറ്റു വിഭാഗത്തിൽ പെടുന്നവയുമാണ്.
ആകെ റോഡ് അപകടങ്ങളുടെ കാര്യത്തിൽ ‘മറ്റു വിഭാഗത്തിൽ പെടുന്ന റോഡുകൾ’ മുന്നിലാണെങ്കിലും ‘Fatal accidents/Km’ ,‘Grievous accidents/Km’ എന്നീ കണക്കുകൾ പരിശോധിച്ചാൽ നാഷണൽ ഹൈവേകളും സ്റ്റേറ്റ് ഹൈവേകളും ബഹുദൂരം മുന്നിലാണെന്ന് കാണാം (Ref : Fig -2 )
Fig -2: Graph shows ‘Accidents/Km’ & ‘Grievous accidents/Km’
Word of Caution: Be careful when driving on National and State highways..!!!
റോഡ് അപകടങ്ങളുടെ കാരണങ്ങളിൽ മുന്നിൽനിൽക്കുന്നത് ഡ്രൈവറിന്റെ പിഴവുമൂലം (Fig -3 ) സംഭവിച്ച അപകടങ്ങളുടെ എണ്ണമാണ് . എന്നാൽ ഇത് വളരെ സാമാന്യവൽക്കരിക്കപ്പെട്ട ഒരു കാരണമായതിനാലും വിശദമായ കാരണങ്ങൾ, ഉദാഹരണത്തിന് അമിതവേഗം, ചുവന്ന ട്രാഫിക് ലൈറ്റ് മറികടക്കൽ etc ., എല്ലാ കേസുകളിലും ലഭ്യമല്ലാത്തതിനാലും ആഴത്തിലുള്ള വിശകലനം സാധ്യമല്ലാതായിരിക്ക്കുന്നു.
Fig -3: Graph shows cause of accidents
എപ്പോഴും ഓരോ ഡ്രൈവറന്മാരും വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ തൻ്റെ ചുമതലയാണെന്ന് ഓർക്കുന്നത് അപകടങ്ങൾ കുറയ്ക്കുന്നതിന് സഹായകരമായേക്കാം .
Word of Caution: Stay relaxed while driving, follow traffic rules, respect fellow users, think of fellow passengers..!!!
അപകടങ്ങൾ ഉണ്ടാക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഇരുചക്ര വാഹനങ്ങൾ പ്രധാന വില്ലൻ ആകുമ്പോൾ ചെറിയ യാത്രാവാഹങ്ങൾ (കാർ ,ജീപ്പ് മുതലായവ ) തൊട്ടു പിന്നിലായി അവയുടെ ധർമം നിറവേറ്റുന്നു.(Fig -4 ).
Fig -4: Graph shows vehicle type invoilved in the accidents.
Word of Caution: If you are a two-wheeler rider, always wear protective gear and avoid overspeeding. If you are not, please watch for abrupt maneuvers from two-wheeler riders.
അപകടങ്ങൾ സംഭവിക്കുന്ന സമയത്തിൻറെ കാര്യത്തിൽ ഒരു പരാബോള ആകൃതി നമുക്ക് ഗ്രാഫിൽ കാണാൻ സാധിക്കും (Fig -5 ). അപാകടനിരക്ക് രാവിലെ 6 മണിയോടെ വർധിച്ച് വൈകിട്ട് 6 മുതൽ രാത്രി 9 മണി ആകുമ്പോഴേക്കും പാരമ്യത്തിൽ എത്തി പെട്ടന്ന് കുറയുന്നു .
Fig -5: Graph shows time of occurance of accidents:
Word of Caution: Be extra careful while driving between 6-9 AM and 6-9 PM.During night,please dip headlights when you are following another vehicle or when you are approaching another vehicle.
റോഡ് അപകടങ്ങളെ ജില്ലാതലത്തിൽ പരിശോധിക്കുമ്പോൾ കാണാൻ കഴിയുന്നത് GDP യുമായുള്ള അവയുടെ ബന്ധമാണ് .എറണാകുളം ജില്ലാ അപകടങ്ങളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുമ്പോൾ വയനാട് ഏറ്റവും പിന്നിൽ ആണെന്ന് കാണാം (Fig -6 ). ജില്ലാ തലത്തിലുള്ള GDP യുടെ കാര്യത്തിലും ഈ അന്തരം നമുക്ക് കാണാം .അതുപോലെ, അപകടങ്ങളുടെ കാര്യത്തിൽ എറണാകുളം ജില്ലയുടെ തൊട്ടുപിന്നിൽ സ്ഥാനമുള്ള തിരുവന്തപുരം, തൃശ്ശൂർ ജില്ലകൾ GDP യുടെ കാര്യത്തിലും ഈ ക്രമം പാലിക്കുന്നു.
സാമ്പത്തിക വളർച്ചയുടെ തോതിനൊപ്പം നമ്മുടെറോഡുകൾ പരിഷ്കരിക്കപ്പെടാത്തതിന്റെ ദുരന്തമായി ഈ ബന്ധത്തെ നമുക്ക് കാണാം.
Fig -6: Graph shows dristict wise accient data:
Word of Caution: Be extra careful when approaching busy junctions. Please slow down, watch around for vehicles and pedestrians.
നിലവാരം കുറഞ്ഞതോ അപര്യാപ്തമായതോ ആയ റോഡുകളെക്കുറിച്ചുള്ള പരാതി നമുക്ക് എല്ലാവർക്കും ഉണ്ടെങ്കിലും നഷ്ടങ്ങൾ മിക്കപ്പോഴും നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് മാത്രം ആയിരിക്കുമെന്നുള്ള ബോധവും സഹയാത്രികരുടെ സുരക്ഷ നമ്മളുടെ ചുമതലയാണെന്ന ഉത്തമ ബോധ്യവും നമുക്ക് ഉണ്ടാവാത്ത കാലത്തോളം അപകടങ്ങളുടെ ഗ്രാഫ് മുകളിലേക്ക് തന്നെ ആയിരിക്കും എന്ന് ഉറപ്പ്.
തിരക്കുള്ള റോഡിൽ വാഹനം നന്നായി നിയന്ത്രിക്കുവാൻ അറിയാത്ത ഡ്രൈവർമാരും അലസമായി ചെറു റോഡുകളിൽ നിന്ന് ഹൈവേയിലേക്ക് വണ്ടി ഓടിച്ചു കയറ്റുന്ന ഡ്രൈവർമാരും അമിത വേഗത്തിൽ പായുന്ന ഡ്രൈവർമാരും എല്ലാം ചേർന്ന് ശ്വാസംമുട്ടുന്ന നമ്മളുടെ റോഡുകളെ കുരുതിക്കളമാക്കുന്നു.
അതിനാൽത്തന്നെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം (ഏതു റോഡിൽ ,എത്രമാത്രം,ഏതു സമയങ്ങളിൽ,സ്ഥലങ്ങളിൽ തുടങ്ങിയ കാര്യങ്ങൾ ) നമ്മളെ ഉത്തരവാദിത്തത്തോടെ റോഡുപയോഗിക്കുന്നവർ ആക്കിമാറ്റട്ടേയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.